കൊച്ചി ∙ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹനവകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ശബ്ദസംവിധാനങ്ങളുമായി സർവീസ് നടത്തിയ 15 ടൂറിസ്റ്റ് ബസുകളാണു പിടിയിലായത്.
നിയമലംഘകർക്കെതിരെ പിഴയും മറ്റു നടപടികളും സ്വീകരിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
ലേസർ ലൈറ്റുകളും ഹൈ-ഫ്രീക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകൾക്കാണു പിഴ ചുമത്തിയത്.
പിടികൂടിയ വാഹനങ്ങളിൽ കണ്ടെത്തിയ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. മാറ്റങ്ങൾ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സർവീസ് നടത്തുന്നതും വിലക്കി.
ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും നിർദേശിച്ചു.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ കാബിനിലെ വ്ലോഗ് ചിത്രീകരണം, അപകടകരമായ ലേസർ ലൈറ്റുകൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രത്യേക നിർദേശപ്രകാരം എറണാകുളം എൻഫോഴ്സ്മെന്റ് ആർടി. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

