കുട്ടിക്കാനം ∙ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനു മുന്നിലേക്കു മറിയുന്നതു കണ്ടു കെഎസ്ആർടിസി ഡ്രൈവർ ബസ് വെട്ടിച്ചു മാറ്റി.
ബസ് പോസ്റ്റിൽ ഇടിച്ചുനിന്നു. ബൈക്ക് യാത്രികൻ എരുമേലി സ്വദേശി നിധിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ദേശീയപാതയിൽ ശനിയാഴ്ച മൂന്നു മണിയോടെയാണ് അപകടം.
പുല്ലുപാറയ്ക്ക് സമീപമുള്ള കൊടുംവളവിലാണ് അപകടമുണ്ടായത്.
പൊൻകുന്നത്തുനിന്നു കുമളിയിലേക്ക് പോവുകയായിരുന്ന ബസ് പുല്ലുപാറയിലെ കൊടുംവളവിൽ എത്തിയപ്പോൾ ബൈക്ക് നിരങ്ങി ബസിനടിയിലേക്ക് പോകുകയായിരുന്നു. ഇതോടെ ഡ്രൈവർ മനോഹരൻ ബസ് ഇടതു വശത്തേക്ക് ചേർത്തു.
പോസ്റ്റ് ഇടിച്ചുതകർത്ത ശേഷം ബസ് നിന്നതിന്റെ താഴ്വശം അഗാധമായ കൊക്കയായിരുന്നു. 22 യാത്രക്കാർ ബസിലുണ്ടായിരുന്നു.
കണ്ടക്ടർ വി.പി.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഇതിനിടെയെത്തിയ വാൻ ബസിന്റെ പിന്നിൽ ഇടിച്ചും അപകടമുണ്ടായി.
വൈദ്യുത ലൈനുകൾ റോഡിലേക്ക് വീണതു മൂലവും വാഹനങ്ങൾ റോഡിൽ കിടന്നതും ഗതാഗത തടസ്സത്തിന് വഴിവച്ചു.
മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ വാഹനം സ്ഥലത്തെത്തിയിരുന്നു. എഎംവിഐ ഫവാസ് വി.സലീമിന്റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടം ഒഴിവാക്കിയ ബസ് ജീവനാക്കാരെ മോട്ടർ വാഹന വകുപ്പ് അനുമോദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

