ആലുവ∙ പൊലീസ് പിടികൂടിയ മണൽ ലോറി ദേശീയപാതയിൽ മറ്റു വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നു. ടയറുകൾ നീക്കിയ, ആക്സിൽ തകരാറിലായ ലോറി 2 മാസമായി പുളിഞ്ചോടിൽ കിടക്കാൻ തുടങ്ങിയിട്ട്.
ഇതു മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ നീക്കാനാവാത്ത സ്ഥിതിയിലാണ്. രാത്രി കൊല്ലം ജില്ലയിലേക്കു മണൽ കടത്തുമ്പോഴാണ് പൊലീസ് ലോറി പിടികൂടിയത്.
ഡ്രൈവർ രക്ഷപ്പെട്ടു.
ആർസി ഉടമ ആലുവ പരിസരത്തുള്ള ആളാണ്. ലോറി തൊണ്ടിമുതൽ ആയതിനാൽ കലക്ടറുടെയും കോടതിയുടെയും നടപടികൾക്കു ശേഷമേ നീക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. ദൂരെ നിന്നു വരുന്ന വാഹനങ്ങൾക്കു രാത്രി ലോറി കാണാനാവില്ല.
ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

