കൊച്ചി ∙ നിലവിലെ തിരഞ്ഞെടുപ്പു തിരക്ക് കഴിയുന്നതോടെ നഗരത്തിലെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിനു ജീവൻ വയ്ക്കും. പുതിയ സ്റ്റാൻഡിന്റെ ഡിസൈനും പ്ലാനും തയാറായി.
പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗമാണ് ഒരുക്കിയത്. പദ്ധതിയുടെ ഭരണാനുമതിക്കുള്ള നടപടികളാണ് ഇനിയുള്ളത്.
കാരിക്കാമുറിയിലെ കെഎസ്ആർടിസി ഡിപ്പോയുടെ ഒരു ഭാഗത്തു നിർമിക്കുന്ന സ്റ്റാൻഡിലേക്കു പ്രവേശനം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നാകും.
2 ഭാഗങ്ങളായി ഒരുക്കുന്ന സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് അലുമിനിയം ഫാബ്രിക്കേഷൻ മേൽക്കൂരയോടെയാണു നിർമാണം. ബസുകൾ നിർത്താൻ ബസ് ബേ ഇവിടെയാകും.
28 ബസുകൾക്ക് ഒരേ സമയം ബേയിൽ നിർത്താം. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ, ലഘുഭക്ഷണ കേന്ദ്രങ്ങൾ എന്നിവ ബസ് ബേയിൽ ഉണ്ടാകും.
യാത്രക്കാർക്കും ജീവനക്കാർക്കുമായി 2 നിലകളിലായാണു കോൺക്രീറ്റ് കെട്ടിടം ഒരുക്കുക. എസി കാത്തിരിപ്പുകേന്ദ്രങ്ങൾ, ശുചിമുറികൾ, ഫീഡിങ് മുറി, എൻക്വയറി– റിസർവേഷൻ കൗണ്ടറുകൾ തുടങ്ങിയ സൗകര്യം താഴത്തെ നിലയിലും ജീവനക്കാർക്കുള്ള വിശ്രമ സൗകര്യം, ഓഫിസുകൾ എന്നിവ മുകൾ നിലയിലുമാകും.
നിർമാണത്തിനു തുടക്കമിട്ടാൽ മാസങ്ങൾക്കകം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
നിലവിലെ ബസ് സ്റ്റാൻഡ് നവീകരിക്കുന്ന ജോലി ഊർജിതമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്റ്റാൻഡിന്റെ 2 ഭാഗത്തും ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്നുണ്ട്.
സ്റ്റാൻഡ് കെട്ടിടത്തിന്റെ തറ ഒന്നരയടിയോളം ഉയർത്തി. ഇവിടെ കോട്ട
സ്റ്റോൺ വിരിക്കും. യാത്രക്കാർക്കായി മികച്ച ഇരിപ്പിട
സൗകര്യവും ഒരുക്കും. ടി.ജെ.വിനോദ് എംഎൽഎയുടെ ഫണ്ട്, ബിപിസിഎല്ലിൽ നിന്നുള്ള ധനസഹായം എന്നിവ വിനിയോഗിച്ചാണു നിലവിലെ നവീകരണം.
ഇതിനിടെ ഒരു കൂട്ടം സാമൂഹിക വിരുദ്ധർ കെട്ടിടത്തിന്റെ ഉൾവശം വൃത്തിഹീനമാക്കുന്നതായി പരാതിയുണ്ട്. കെട്ടിടത്തിനകത്ത് മാലിന്യം തള്ളിയും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

