ദുബായ്: ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. അപകടത്തെ തുടർന്ന് എയർഷോയിലെ ഉച്ചയ്ക്ക് ശേഷമുള്ള വ്യോമാഭ്യാസ പ്രകടനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.
കാഴ്ചക്കാരോട് പ്രധാന എക്സിബിഷൻ ഹാളിലേക്ക് മടങ്ങിപ്പോകാൻ അധികൃതർ നിർദേശം നൽകി. വൈകുന്നേരം മൂന്നരയോടെ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് നിലംപതിച്ചത്.
ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. സംഭവം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു യുദ്ധവിമാനമാണ് തേജസ്.
ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ദുബായ് എയർഷോ നവംബർ 17-നാണ് ആരംഭിച്ചത്. Just in: A Tejas of IAF has crashed in Dubai Air Show-25.Further details being ascertained..@IAF_MCC pic.twitter.com/FqUPSUzam9 — (@Palaksharmanews) November 21, 2025 FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

