കൊച്ചി∙ കോവിഡിലും പ്രളയത്തിലുമെല്ലാം ഏവരെയും അണച്ചുപിടിച്ചു മാതൃക കാട്ടിയ മലയാളി മനഃസ്ഥിതിയുടെ ജീവിക്കുന്ന ഉദാഹരണമാണ് എറണാകുളം കരയോഗമെന്നു നടൻ മോഹൻലാൽ. കരയോഗത്തിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോഹൻലാൽ. ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഊന്നി നിന്നു നൂറു വർഷം ഒരു സംഘടന പ്രവർത്തിക്കുക എന്നതും ഈ കാലഘട്ടത്തിലും സജീവമായി തുടരുക എന്നതും അഭിമാനിക്കാവുന്ന നേട്ടമാണ്.
കരയോഗത്തിന്റെ പ്രവർത്തനങ്ങളോടു ചേർന്നു പ്രവർത്തിക്കാൻ താനുൾപ്പെടെയുള്ള സിനിമ ലോകത്തിന് എന്തു ചെയ്യാനാവുമെന്നു പരിശോധിക്കുമെന്നും മോഹൻലാൽ പറഞ്ഞു. കരയോഗം പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ അധ്യക്ഷനായി.
സ്വാമി ചിദാനന്ദപുരി, പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ.യാക്കോബ് മാർ ഐറേനിയസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി പി.രാജീവ്, അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ, പുനലൂർ സോമരാജൻ, കെ.ടി.മോഹനൻ, കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

