തിരുവല്ല ∙ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാം കെഎസ്ആർടിസിയോടൊപ്പം. ബജറ്റ് ടൂറിസം സെൽ കടലിലൂടെയും കായലിലൂടെയും കാട്ടിൽ കൂടിയും ഉള്ള യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു ദിവസത്തിൽ തുടങ്ങി 4 ദിവസം വരെയുള്ള യാത്രകളാണ് പായ്ക്കേജിലുള്ളത്.
മലക്കപ്പാറ, ചതുരംഗപ്പാറ, മാമലകണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽമേട്, വയനാട്, സൈലന്റ് വാലി, പൊന്മുടി, തെന്മല, വിവിധ ക്രൂസ് യാത്രകൾ, കപ്പൽ യാത്ര തുടങ്ങി വ്യത്യസ്ത ഉല്ലാസ യാത്രകൾ, ആഴിമല, മൂകാംബിക, പളനി, രാമേശ്വരം, അയ്യപ്പക്ഷേത്ര ദർശനം തുടങ്ങിയ തീർഥാടന യാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ യാത്രകളുമായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രാപ്രേമികളെ ഈ അവധി കാലത്ത് കാത്തിരിക്കുന്നത്.
പുതുവത്സരത്തിൽ മൂന്നാർ, വയനാട്, വാഗമൺ, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് പ്രത്യേക പാക്കേജ് ഉണ്ടാകും,തിരുവൈരാണികുളം നടതുറപ്പ് ഉത്സവുമായി ബന്ധപെട്ട് ജനുവരി 3 മുതൽ 12 വരെ ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നു പ്രത്യേകട്രിപ്പ് ക്രമീകരിച്ചുട്ടുണ്ട്.സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഗ്രുപ്പ് ബുക്കിങ് സൗകര്യം ഉണ്ട്. പത്തനംതിട്ട
9495752710, 9995332599. തിരുവല്ല 9961072744, 9745322009.
അടൂർ 7012720873, 9846752870. പന്തളം 9562730318, റാന്നി 9846657543.
മല്ലപ്പള്ളി 9744293473. ജില്ലാ കോഓർഡിനേറ്റർ 9744348037.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

