തുറവൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും ഓരോ വരി പാതയുടെ ടാറിങ് തുടങ്ങി. ഇതോടെ ദിവസങ്ങളായി അരൂർ കുമ്പളം പാലത്തിലും സംസ്ഥാന പാതയിലും രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു.
ഒരാഴ്ചയായി രാവിലെയും വൈകിട്ടുമായിരുന്നു ഗതാഗതക്കുരുക്കെങ്കിൽ ഇന്നലെ മുഴുവൻ സമയവും കുരിക്കിലമർന്നു.
കുമ്പളം പാലത്തിലും അരൂർ തോപ്പുംപടി സംസ്ഥാന പാതയിലും കുരുക്കൊഴിവാക്കാൻ പാടുപെടുകയാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ളവരും പൊലീസും. പാതയുടെ മീഡിയൻ ഭിത്തി നിർമിക്കുന്നിടത്തും പിയറുകളുടെ താഴെ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ഭാഗത്തുമാണ് ടാറിങ് നടക്കുന്നത്.
ഇതിനാൽ കിഴക്കും പടിഞ്ഞാറുമുള്ള പാതയിൽ ഒരുവരിയിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതു കൂടാതെ പെയിന്റിങ് ജോലികൾ നടത്തുമ്പോൾ ഇരു വശത്തുകൂടി പോകുന്ന വാഹനങ്ങളെ തടസ്സപ്പെടുത്തുന്നുമുണ്ട്.
വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

