കൃത്രിമ ബുദ്ധി (എഐ) മേഖലയിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരുവിധ തിടുക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, എഐ കമ്പനികൾ കർശനമായ സ്വയം നിയന്ത്രണങ്ങൾ സ്വീകരിക്കേണ്ടതാണെന്നും ഓർമ്മിപ്പിച്ചു. വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല എഐ ഉച്ചകോടിയിൽ ആഗോളതലത്തിലെ പ്രമുഖ ടെക് മേധാവികൾ സന്നിഹിതരായിരുന്നു.
മസ്ക്, സക്കർബർഗ്, പിച്ചൈ, ജെൻസൻ ഹുവാങ്, അമോഡെയ്, ബ്രോക്ക്മാൻ, നഡെല്ല, ബെസോസ് ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തത്. ആഗോളതലത്തിലുള്ള കൃത്രിമ ബുദ്ധി മത്സരത്തിൽ അമേരിക്കയുടെ മേൽക്കൈ ഏതുവിധേനയും നിലനിർത്തണമെന്നും ട്രംപ് യോഗത്തിൽ ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി, നിയമപരമായി നിർബന്ധിതമല്ലാത്ത എന്നാൽ കമ്പനികൾ സ്വമേധയാ പാലിക്കേണ്ട ഒരു സ്വയംനിയന്ത്രണ കരാറിൽ എഐ കമ്പനി മേധാവികളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചേർന്ന് ഒപ്പുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

