വാഴക്കുളം ∙ മൊബൈൽ ഫോൺ ഷോറൂമിൽ നിന്നു പണവും ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ (34) നെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് രാത്രിയാണ് സംഭവം. കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു.
കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിങ്ങിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി, ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയത്.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ വാഴക്കുളം ഇൻസ്പെക്ടർ അനീഷ്.എ, എസ്ഐമാരായ എസ്.എൻ.സുമിത, പി.എസ്.ജോജി, പ്രദീപ് മോൻ, എഎസ്ഐമാരായ സി.ടി.ഗിരീഷ് കുമാർ, പി.വി.അനൂപ്, സീനിയർ സിപിഒമാരായ വർഗീസ് ടി.വേണാട്ട്, അക്ബർ അലി, സിപിഒമാരായ വിമൽ, ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

