ആലുവ∙ 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസം ലഭിക്കാതെ കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കീഴ്മാട് കണിയോടിക്കൽ ഷിബുവിനെ (51) ആണ് രക്ഷിച്ചത്.
കീഴ്മാട് സായ് ഭവനിൽ മണിമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കാനാണു ഷിബു ഇറങ്ങിയത്. നെറ്റും റോപ്പും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.
ഫയർ സ്റ്റേഷൻ ഓഫിസർ ഡെൽവിൻ ഡേവിസ്, അസി. സ്റ്റേഷൻ ഓഫിസർ എംഗൽസ്, ഉദ്യോഗസ്ഥരായ നന്ദീഷ്, രാജേഷ്, നിഖിൽ, മിഥുൻ, ഷിനോജ്, ഹോംഗാർഡ് സുനിൽ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

