മൂവാറ്റുപുഴ∙ ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നാട്ടുകാർക്കിടയിലേക്കു പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ലോറി നിന്നതിനാൽ റോഡരികിലും ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു.
രാവിലെ ഇവിടെയുള്ള ചായക്കടയുടെ മുൻപിൽ നിന്നവരാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാൾ മരിച്ചു.
3 പേർക്കു പരുക്കേറ്റു.
ഇവിടെ വേറെയും ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. ഇരുമ്പിൽ തീർത്ത കൂറ്റൻ വൈദ്യുതി പോസ്റ്റിൽ ലോറി ഇടിച്ചു നിന്നതിനാൽ മറ്റുള്ളവർ ഓടിമാറുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന 5 സ്കൂട്ടറുകൾ തകർത്താണു ലോറി നിന്നത്.
പെരുമ്പാവൂർ ഭാഗത്തുനിന്നു വന്ന ലോറി എതിർ ദിശയിലേക്കാണ് ഇടിച്ചുകയറിയത്. ഈ സമയം എതിർ ഭാഗത്തുനിന്നു മറ്റു വാഹനങ്ങൾ വരാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
വർഷങ്ങൾ മുൻപ് ഇവിടെ സമാനമായ അപകടത്തിൽ 4 പേർ മരിച്ചിരുന്നു. എംസി റോഡിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന ഭാഗമാണു പായിപ്ര കവല, സൊസൈറ്റിപ്പടി, തൃക്കളത്തൂർ, പള്ളിപ്പടി, വാഴപ്പിള്ളി ഭാഗങ്ങൾ.
ഇവിടെ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

