കൊച്ചി∙ ബാറിൽ വച്ചുണ്ടായ അക്രമണത്തിൽ കോട്ടുവള്ളി സ്വദേശി മരണപ്പെട്ട കേസിൽ പ്രതി പിടിയിൽ.
വരാപ്പുഴ ദേവസ്വംപാടം മദ്ദളക്കാരൻ പറമ്പിൽ ശ്രീജിത്ത് (30) നെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31 ന് രാത്രിയിൽ ചിറയ്ക്കകം ഭാഗത്തുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ ഉണ്ടായ തർക്കത്തെ തുടർന്ന് ശ്രീജിത്ത് കോട്ടുവള്ളി സ്വദേശി ജോമോനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവ ശേഷം പ്രതി ഒളിവിൽപ്പോയി.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാൾ വീട്ടിൽ വല്ലപ്പോഴും മാത്രമാണ് വന്നിരുന്നത്.
പോലീസ് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ ചേരാനല്ലൂരുള്ള ഒളിസങ്കേതത്തിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി.
ഇൻസ്പെക്ടർ സുധീഷ് കുമാർ,എസ് ഐ മാരായ ദേവരാജ്, മനോജ് കുമാർ, എഎസ്ഐ രഞ്ജിത്ത്, എസ് സിപിഒമാരായ രാഹുൽ, ഹരീഷ്, ജിതിൻ, സിപിഒമാരായ സുമേഷ്, വിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

