പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8 ഒരു മാസം പിന്നിടുമ്പോൾ മത്സരങ്ങൾ കടുക്കുന്നു. ഷോയുടെ അഞ്ചാം ആഴ്ചയിലെ നിർണായകമായ നോമിനേഷൻ പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഷോയിലേക്ക് കടന്നുവന്ന പുതിയ വൈൽഡ് കാർഡ് എൻട്രികളായ സുവർണ, നിലീന, വിപിൻ, വേദാംഗി എന്നിവർക്കായിരുന്നു ഈ ആഴ്ചയിലെ ലീഡർമാരുടെ പദവി. ഈ അധികാരമുപയോഗിച്ച് ഇവർക്ക് ഓരോ മത്സരാർത്ഥികളെ വീതം നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു.
ഇതനുസരിച്ച് എൽദോ, താഷി, ആസിഫ്, ഗൗതം എന്നിവരെയാണ് വൈൽഡ് കാർഡ് ലീഡർമാർ നോമിനേറ്റ് ചെയ്തത്. തുടർന്ന് മറ്റ് മത്സരാർത്ഥികൾ ഓരോരുത്തരായി കൺഫഷൻ റൂമിൽ എത്തി തങ്ങളുടെ നോമിനേഷനുകൾ രേഖപ്പെടുത്തി.
ഷിജിൻ (6 വോട്ടുകൾ), കടൽ കൊമ്പൻ (4 വോട്ടുകൾ), ഐശ്വര്യ, രാഹുൽ ഈശ്വർ (3 വോട്ടുകൾ), വിക്കി (3 വോട്ടുകൾ) എന്നിവരാണ് മറ്റ് നോമിനേഷനുകളിൽ ഇടംനേടിയ പ്രധാനികൾ. മത്സരം ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹൗസിലെ പുതിയ സമവാക്യങ്ങളും വലിയ ചർച്ചയായിട്ടുണ്ട്.
വൈൽഡ് കാർഡുകളായി എത്തിയ നാല് പേരുടെയും ഗെയിം പ്ലാനുകൾ വരുന്ന ദിവസങ്ങളിൽ ഷോയുടെ ഗതിയെ നിർണയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

