തുടർച്ചയായി പത്തുവർഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന ക്ലിഫ് ഹൗസിൽ നിന്ന് പിണറായി വിജയൻ താമസം മാറി. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ മരുമകനും മുൻ മന്ത്രിയുമായ പി.എ.
മുഹമ്മദ് റിയാസ് ഒരുക്കിയ വാടക വീട്ടിലേക്കാണ് അദ്ദേഹം മാറിയത്. കുടുംബാംഗങ്ങൾ നേരത്തെ തന്നെ ഇവിടേക്ക് താമസം മാറ്റിയിരുന്നു.
ക്ലിഫ് ഹൗസിലെ തൊഴുത്തിൽ പരിപാലിച്ചിരുന്ന പശുക്കളെയും പുതിയ വസതിയിലേക്ക് മാറ്റിയതായാണ് വിവരം. മുൻപ് ക്ലിഫ് ഹൗസിൽ ആധുനിക സൗകര്യങ്ങളോടെ തൊഴുത്ത് നിർമ്മിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുന്നതിനിടെയാണ് പിണറായി വിജയൻ ഔദ്യോഗിക വസതി ഒഴിഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ലഭ്യമാണെങ്കിലും, അത് ഒഴിവാക്കി സ്വകാര്യ വാടക വീട് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
അദ്ദേഹം പ്രതിപക്ഷ നേതാവാകുമോ അതോ കന്റോൺമെന്റ് ഹൗസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

