കൊച്ചി ∙ െബംഗളൂരിൽ നിന്നും ആലുവയിലേക്ക് ട്രെയിൻ മാർഗം രാസ ലഹരിയുമായി എത്തിയ യുവാവ് പിടിയിൽ. പുത്തൻവേലിക്കര വാലുംമേൽ ജോയൽ ജോർജ് (22) നെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 46.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി എം.
ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നോർത്ത് പറവൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിയായ ഇയാൾ ഇപ്പോൾ പുത്തൻവേലിക്കരയിലാണ് താമസം.
സിറ്റി കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിപണനം നടത്തുന്നത്. യുവാക്കൾക്കിടയിലാണ് വിൽപന.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്.
ജയകൃഷ്ണൻ, വരാപ്പുഴ ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

