വൈപ്പിൻ∙ അപകട മേഖലയായി മാറിയിരിക്കുന്ന സംസ്ഥാന പാതയിൽ കാൽനടക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സിഗ് സാഗ് ലൈനുകൾ രേഖപ്പെടുത്തി പൊതുമരാമത്ത് അധികൃതർ.
സ്കൂൾ പരിസരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത്തരം വളഞ്ഞു പുളഞ്ഞ വരകൾ വരച്ചിട്ടുള്ളത്. വാഹന ഡ്രൈവർമാരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുകയാണ് ഇത്തരം വരകളുടെ ലക്ഷ്യം. ഈ വരകൾ കാണുന്ന ഭാഗങ്ങളിൽ വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സിഗ് സാഗ് വരകൾ രേഖപ്പെടുത്തിയ ഇടങ്ങളിൽ ഡ്രൈവർമാർ ഒരു കാരണവശാലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ലെന്ന് അധികൃതർ പറഞ്ഞു. മറ്റു വാഹനങ്ങളെ മറികടന്നു പോകുന്നതിനും ഈ മേഖലയിൽ കർശന നിരോധനമുണ്ട്.
കഴിയുന്നത്ര വേഗം കുറയ്ക്കുകയും വേണം. അതേസമയം ഇക്കാര്യത്തിൽ ഡ്രൈവർമാർക്കിടയിൽ വേണ്ടത്ര ബോധവൽക്കരണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. യാതൊരു ഗതാഗത നിയമങ്ങളും പാലിക്കാതെയാണ് വൈപ്പിനിൽ വാഹനങ്ങളുടെ സഞ്ചാരം.
ബൈക്ക് യാത്രികരും സ്വകാര്യ ബസ് ഡ്രൈവർമാരും ഇക്കാര്യത്തിൽ ഒരു പടി മുന്നിലുമാണ്.
ഓവർടേക്കിങ് പാടില്ലെന്ന മുന്നറിയിപ്പുമായി റോഡിന് നടുവിൽ മുറിയാതെ നീളത്തിൽ വരച്ചിട്ടുള്ള വെള്ള വരകൾ അലക്ഷ്യമായി മുറിച്ചു കടക്കുന്ന വാഹനങ്ങൾ സ്ഥിരം കാഴ്ചയാണ്. എല്ലാ ബസ് സ്റ്റോപ്പുകളിലും സീബ്രാ ലൈനുകൾക്ക് മുകളിലാണ് ബസുകൾ നിർത്തുന്നത്.
വിദ്യാർഥികൾ തിങ്ങി നിറഞ്ഞു നീങ്ങുന്ന സ്കൂൾ പരിസരങ്ങളിൽ പോലും വേഗം കുറയ്ക്കാൻ വാഹനങ്ങൾ തയാറല്ല. മുനമ്പം– അഴീക്കോട് പാലം കൂടി തുറക്കുന്നതോടെ വൈപ്പിൻ റൂട്ടിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

