നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന് രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രമായ ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നു.
പ്രശസ്ത പരസ്യചിത്ര സംവിധായകനായ പ്രകാശ് വര്‍മ്മ കേന്ദ്ര കഥാപാത്രമായ ബാലഗോപാലായി എത്തുന്ന ഈ ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കൂടാതെ, രഞ്ജിത്തിന്റെ തന്നെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ ‘കാരിക്കാമുറി ഷണ്മുഖന്’ എന്ന കഥാപാത്രമായി മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തിലും എത്തിയത് തിയറ്ററുകളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
ഇന്നത്തെ യുവത്വത്തിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും കാതലായ ഭീഷണി സൃഷ്ടിക്കുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളെയാണ് ചിത്രം മുഖ്യപ്രമേയമാക്കിയിരിക്കുന്നത്. ലഹരിക്ക് ഇരയാകുന്നവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാണിത്.
ലഹരി മാഫിയയ്ക്കെതിരെ പോരാടുന്ന അഞ്ച് യുവ പൊലീസ് ഉദ്യോഗസ്ഥരും, അവരുടെ സീനിയര്‍ ഉദ്യോഗസ്ഥനായ ബാലഗോപാലും ഭാര്യ വേണിയും (അഭിരാമി അവതരിപ്പിക്കുന്നു) നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. മാഫിയ സംഘത്തിന്റെ ഇരയാകുന്ന ‘അരുണ്‍ അയ്യപ്പന്’ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിനെ സ്പര്‍ശിക്കുന്നതാണ്.
ശക്തമായ കുടുംബ മുഹൂര്‍ത്തങ്ങളും പ്രമേയത്തിന്റെ ഗൗരവവും കാരണം കുടുംബപ്രേക്ഷകര്‍ ചിത്രത്തെ വലിയ തോതില്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസിം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയ നീണ്ട
താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പി.ആര്.ഒ ചുമതല വാഴൂർ ജോസ് നിര്‍വ്വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

