ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തേഴുകാരനെ പണവും സ്വർണവും മോഷ്ടിച്ച കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളുടെ തെളിവെടുപ്പ് പൊലീസ് അതീവരഹസ്യമായി പൂർത്തിയാക്കി. പ്രായപൂർത്തിയാകാത്തവരെ ഉപയോഗിച്ച് ഒരു കേസിൽ തെളിവെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളെ ഒരുമിച്ചു കൊണ്ടുപോകരുതെന്നു കോടതി നിർദേശിച്ചതിനാൽ മൂന്നു ദിവസങ്ങളിലായാണു തെളിവെടുപ്പ് നടത്തിയത്. ഇന്നലെ വൈകിട്ടോടെ ഇതു പൂർത്തിയായി.
കൊലപാതകം നടന്ന വാടകവീട്, കുറ്റാരോപിതർ സംഭവദിവസം എത്തിയെന്നു പറയുന്ന ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഹരിപ്പാടുള്ള രണ്ടു ഹോട്ടലുകൾ, കുറ്റാരോപിതരുടെ വീടുകൾ എന്നിവിടങ്ങളിലാണ് ഇവരെ തെളിവെടുപ്പിനു കൊണ്ടുപോയത്. സംഭവദിവസം ഇവർ കയ്യുറകൾ വാങ്ങിയ കട
പൊലീസ് കണ്ടെത്തി. കൃത്യത്തിനു ശേഷം ഉപേക്ഷിച്ച കയ്യുറകൾ ഹരിപ്പാട് റെയിൽവേ സ്റ്റേഷനു സമീപത്തെ പൊന്തക്കാട്ടിൽ നിന്നു കണ്ടെടുത്തു.
സംഭവദിവസം ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടുകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയ വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണങ്ങളും പെർഫ്യൂം കുപ്പിയും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്.
കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയെ ചോദ്യം ചെയ്യാൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷ ബോർഡ് 26ന് പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

