മേലൂർ ∙ ഇടതുകര കനാലിലൂടെ പൂലാനിയിൽ വെള്ളം എത്തിയിട്ടു വർഷങ്ങളായി. തൊഴിലുറുപ്പു തൊഴിലാളികളെ ഉപയോഗിച്ചു കനാൽ വൃത്തിയാക്കുന്നുണ്ടെങ്കിലും വെള്ളം ഇപ്പോഴും എത്താത്തതിനാൽ കാർഷിക വിളകൾ ഉണങ്ങി നശിക്കുകയാണ്.
വെള്ളമെത്താതായതോടെ കനാൽ അവസാനിക്കുന്ന പൂലാനി ഭാഗത്തുള്ള പാറക്കുളം തരിശായി കിടക്കുകയാണ്. കനാൽ വെള്ളം എത്തിച്ചു കുളം നിറച്ചാൽ കിണറുകളിലെ ജലനിരപ്പ് ഉറപ്പു വരുത്താനാകുമെന്നതിനാൽ നായരങ്ങാടി, എസ്സി ഉന്നതി പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമത്തിനു കൂടി പരിഹാരമാവും.
നിലവിൽ കനാൽ വെള്ളം കുറുപ്പം വരെ എത്തുന്നുണ്ട്.
അവിടെ നിന്നു പൂലാനിയിലേക്കു വെള്ളം എത്താതെ ഒഴുക്ക് അവസാനിക്കുകയാണ്. നാട്ടുകാർ പാലിശേരി മുതൽ കനാലിലെ വെള്ളം തിരിക്കുന്നതിനുള്ള ഓരോ സ്പൗട്ടും അടച്ചു വർഷങ്ങൾക്കു മുൻപു പൂലാനിയിലേക്കു വെള്ളം എത്തിച്ചു പാറക്കുളം നിറച്ചപ്പോഴാണ് അവസാനമായി കനാൽവെള്ളം എത്തിയത്. വാർഡ് വിഭജനത്തിനു ശേഷം മൂന്നും നാലും വാർഡിലെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കനാൽ വെള്ളം പൂലാനിയിലേക്ക് എത്തിച്ചു ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

