കളമശേരി ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ കളമശേരി യൂണിറ്റ് ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. 3 മാസമായി ശമ്പളമില്ല.
പ്രധാന ആസ്തിയായ ഭൂമി അന്യാധീനപ്പെട്ടു പോകുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷം.
2022–23 വരെ യൂണിറ്റ് ലാഭത്തിലായിരുന്നു. അടുത്ത 2 വർഷം വൻ നഷ്ടം നേരിട്ടു.
ഒരു വർഷമായി ശമ്പളം മുടങ്ങുന്നതു പതിവാണെങ്കിലും തുടർച്ചയായി 3 മാസം ശമ്പളം മുടങ്ങിയതു തൊഴിലാളികൾക്കു തിരിച്ചടിയായി.
ഒന്നര വർഷം മുൻപ് കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ച എച്ച്എംടി പുനരുദ്ധാരണ പാക്കേജിലായിരുന്നു പ്രതീക്ഷ. ഇതുവരെ പാക്കേജ് നടപ്പാക്കിയില്ല.
1990 വരെ മെഷീൻ ടൂൾസുകളുടെ 60 ശതമാനവും എച്ച്എംടിയാണു നിർമിച്ചിരുന്നത്. ഇപ്പോൾ ഒരു ശതമാനത്തിൽ മാത്രമാണ് ഉൽപാദനവും വിപണനവും. ഉൽപാദനം 5 ശതമാനം വർധിപ്പിച്ചാൽ എല്ലാ പ്രതിസന്ധികളും അവസാനിക്കുമെന്നു തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
എച്ച്എംടിയുടെ ഭൂമി വിറ്റുകിട്ടിയ കോടിക്കണക്കിനു രൂപയിൽ ഒരു ശതമാനം പോലും കളമശേരി യൂണിറ്റിന്റെ വികാസത്തിനു മാനേജ്മെന്റ് ചെലവഴിച്ചിട്ടില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു.
എച്ച്എംടി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടു ഇന്ന് വൈകിട്ട് 5ന് എച്ച്എംടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എച്ച്എംടി ജംക്ഷനിൽ എച്ച്എംടി സംരക്ഷണ സദസ്സ് നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

