കൊച്ചി: ട്രോളുകൾക്ക് മറുപടിയുമായി രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും ഇഡ്ഡലിയും പഴംപൊരിയും യഥാർത്ഥത്തിൽ കയറ്റുമതി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.
കൊച്ചിയിൽ അന്താരാഷ്ട്ര സമുദ്ര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് കേരളത്തിലും ഇനി മുതൽ ഔദ്യോഗികമായി മാരിടൈം ഡേ ആചരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തീരുമാനപ്രകാരം എല്ലാ വർഷവും ജൂൺ 19 മാരിടൈം ഡേയായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി എല്ലാ വർഷവും മാരിടൈം കോൺക്ലേറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് എക്സിം ഉദ്ഘാടന വേളയില്‍ തുറമുഖത്ത് നിന്ന് ചരക്കുമായി പുറപ്പെടുന്ന കപ്പലില്‍ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉണ്ടെന്ന് മുഖ്യമന്ത്രി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. അതേസമയം, തിരുവനന്തപുരം മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട
നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയാണ്. മൃഗശാലയ്ക്ക് പകരം പുതിയ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃകയിലുള്ള പദ്ധതി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത് മുഖ്യമന്ത്രിയാണ്.
തുടർന്ന് ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി.
സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഎമ്മും ഇതിനകം രംഗത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

