വെണ്ണിക്കുളം ∙ പ്രളയത്തിൽ സമീപനപാത തകർന്ന് യാത്രാമാർഗമില്ലാതായ കോമളത്തെ പുതിയ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ പുതിയ പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങും.
പാലത്തിലെ പെയിന്റിങ്ങും സമീപനപാതയിലെയും പാലത്തിലെയും ടാറിങ്ങുമാണ് അവശേഷിക്കുന്നത്. ഇത്രയും പ്രവൃത്തികൾ അവശേഷിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ തടസ്സമില്ലാതെ ഇനിമുതൽ അക്കരെയിക്കരെ കടക്കുന്നതിന് കഴിയും.
അധികൃതർ ഇതിന് തടസ്സംനിൽക്കില്ലെന്നാണ് സൂചന.
4 വർഷത്തിനുശേഷമാണ് മണിമലയാറ്റിലെ കോമളം കടവിലെ പാലത്തിലൂടെ അക്കരെയിക്കരെ വാഹനങ്ങൾ പോകുന്നത്. പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് പരിഹാരമായി കാൽനടയാത്രയ്ക്ക് ഓഗസ്റ്റ് മാസത്തിൽ സൗകര്യമൊരുക്കിയിരുന്നു.
തുരുത്തിക്കാട് ഭാഗത്തെ സമീപനപാത 2021 ഒക്ടോബർ 18ന് ഉണ്ടായ പ്രളയത്തിൽ പൂർണമായി ഒഴുകിപ്പോയതിനെ തുടർന്നാണ് യാത്രാ മാർഗമില്ലാതായത്.
തുരുത്തിക്കാട്, അമ്പാട്ടുഭാഗം തുടങ്ങിയ സ്ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ റാന്നി–വെണ്ണിക്കുളം–ഇരവിപേരൂർ റോഡിലെ കോമളം കവലയിലേക്ക് എത്തുന്നതിനുള്ള പ്രധാന പാലമായിരുന്നു. നദിയിലെ ജലനിരപ്പ് ഉയരുമ്പോൾ മുങ്ങിപ്പോകുന്ന ഉയരം കുറഞ്ഞ പാലം 1987ൽ നിർമിച്ചിരുന്നത്.
പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം 5 മീറ്ററും ഇവ തമ്മിൽ ബന്ധിപ്പിച്ച് 10.75 മീറ്റർ വീതമുള്ള 5 സ്പാനുകളുമാണുണ്ടായിരുന്നത്.
വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരത്തടിയും മുളങ്കൂട്ടങ്ങളും പാലത്തിന്റെ അടിയിൽ വന്നടിഞ്ഞ് തടയണപോലെ രൂപപ്പെട്ടതാണ് തുരുത്തിക്കാട് കരയിലുള്ള സമീപനപാതയും അതിനോടു ചേർന്നുണ്ടായിരുന്ന കരയും ഉൾപ്പെടെ 35 മീറ്ററോളം ഒലിച്ചുപോയത്.
തുടർദുരന്തങ്ങൾ ഒഴിവാക്കുന്നതിന് നിലവിലുള്ള പാലം പൊളിച്ചുനീക്കി ഇതേസ്ഥാനത്ത് ഉയരത്തിലുള്ള പാലം പണിയുന്നതിന് പദ്ധതിയിട്ടത്. 2023 ജൂൺ 7ന് മന്ത്രി പി.എ.
മുഹമ്മദ് റിയാസാണ് നിർമാണോദ്ഘാടനം നടത്തിയത്. നിർമാണ പൂർത്തീകരണ കാലവധി 18 മാസമായിരുന്നുവെങ്കിലും ഒരുവർഷത്തിനുള്ളിൽ പാലം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ അന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഇക്കാലയളവിൽ പണികൾ തീരാതിരുന്നതിനാൽ കരാർ കാലാവധി നീട്ടി നൽകിയിരുന്നു.
വഴിവിളക്ക് ഉദ്ഘാടനം
വെണ്ണിക്കുളം ∙ കോമളം പാലത്തിൽ എംഎൽഎ ഫണ്ടിൽനിന്ന് 9.7 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച വഴിവിളക്കുകളുടെ പ്രവർത്തനോദ്ഘാടനം മാത്യു ടി.
തോമസ് എംഎൽഎ നിർവഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ശ്രീകുമാർ (കല്ലൂപ്പാറ), ജൂലി കെ.
വർഗീസ് (പുറമറ്റം), ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, ബിനു വർഗീസ്, ജോളി റെജി, രതീഷ് പീറ്റർ, ബാബു പാലയ്ക്കൽ, എബി മേക്കരിങ്ങാട്ട്, മനുഭായി മോഹൻ, ശോശാമ്മ തോമസ്, ഷിജു പി. കുരുവിള, അജിത് പ്രസാദ്, ജോസ് കുറഞ്ഞൂർ, മുരളീധരൻ നായർ, പ്രസാദ് കൊച്ചുപാറയ്ക്കൽ, ഫാ.
അനൂപ് സ്റ്റീഫൻ, ജയിംസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

