ആലങ്ങാട് ∙ പെരിയാറിൽ നിന്നു വൻതോതിൽ മണൽക്കടത്ത്. വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് കടവിൽ നിന്നു കടത്താൻ ശ്രമിച്ച മണലും ലോറിയും പൊലീസ് പിടികൂടി.
ഡ്രൈവർ ഇറങ്ങിയോടി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡാണു രാത്രി റെയ്ഡ് നടത്തിയത്. ആലുവ മംഗലപ്പുഴ മുതൽ മാഞ്ഞാലി പുഴ വരെ പെരിയാറിന്റെ തീരത്തായി ഒട്ടേറെ കടവുകളുണ്ട്.
ഈ കടവുകൾ കേന്ദ്രീകരിച്ചാണു മണൽക്കടത്തു നടക്കുന്നത്. വാരിക്കൂട്ടുന്ന ലോഡ് കണക്കിനു മണൽ തെക്കൻ ജില്ലകളിലേക്കാണു കയറ്റി പോകുന്നതെന്നു പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
രാത്രി 11 മുതൽ പുലർച്ചെ 4 വരെയാണു പ്രധാനമായും മണൽക്കടത്തു നടക്കുന്നത്.
കടുങ്ങല്ലൂർ ഉളിയന്നൂർ കേന്ദ്രീകരിച്ചാണു മണൽമാഫിയ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇവിടെ പൊലീസ് നിരീക്ഷണം തുടർന്നപ്പോഴാണു വെളിയത്തുനാട് ഭാഗം കേന്ദ്രീകരിച്ചു സംഘം മണൽവാരൽ ശക്തമാക്കിയത്.
കൂടാതെ ചന്തക്കടവ്, പുറപ്പിള്ളിക്കാവ്, കുഞ്ഞുണ്ണിക്കര, വയൽക്കര തുടങ്ങിയ പ്രദേശങ്ങളും കേന്ദ്രീകരിച്ചു മണൽവാരൽ നടക്കുന്നതായി പരാതിയുണ്ട്. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചും ഇവർ വഞ്ചികളിൽ മണൽ വാരിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

