കൊച്ചി ∙ തീപിടിക്കുന്ന മത്സരം നടക്കേണ്ട പടനിലത്തിൽ, പറവൂരിൽ ഇടതുമുന്നണിക്ക് ആകെ ആശയക്കുഴപ്പം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 5 ടേമായി തുടരുന്ന പടയോട്ടം തടയാൻ പലവഴി നോക്കിയിട്ടും പറ്റാതെ, ശക്തമായൊരു പ്രതിരോധമെങ്കിലും നൽകാൻ ഇക്കുറി കഴിയുമോ എന്ന അന്വേഷണത്തിലാണ് എൽഡിഎഫ്. സിപിഎം ശക്തികേന്ദ്രമെന്നൊക്കെ പണ്ടു പറഞ്ഞിരുന്നെങ്കിലും ഇതുവരെ പറവൂർ നിയമസഭാ സീറ്റിൽ സിപിഎം മത്സരിച്ചിട്ടില്ല.
സിപിഐ സ്ഥിരമായി തോൽക്കുന്ന പറവൂരിൽ ശക്തമായ വിഭാഗീയത പാർട്ടിയെ പിന്നെയും തളർത്തി.
ആരു മത്സരിച്ചാലും പാർട്ടി വോട്ടിൽ ചോർച്ച ഉറപ്പ്. അതിനാൽ സ്വതന്ത്ര സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു സിപിഐ.
മുൻ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ പേര് ഉൾപ്പെടെ പറഞ്ഞു കേൾക്കുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിനു തീരെ സാധ്യതയില്ലെന്നു സിപിഐ കേന്ദ്രങ്ങൾ തന്നെ പറയുന്നു. ടേം വ്യവസ്ഥയിൽ ഒരിക്കൽ ഇളവു നൽകിയാണു സുനിൽകുമാറിനെ തൃശൂരിൽ മത്സരിപ്പിച്ചതും മന്ത്രിയാക്കിയതും.
തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സിപിഐ ആരംഭിച്ചെങ്കിലും പറവൂരിൽ സിപിഎം കണ്ണുവച്ചിരിക്കുന്നത് ഇൗ സാഹചര്യത്തിലാണ്. സീറ്റ് വിട്ടുകൊടുക്കില്ലെന്നു സിപിഐ ജില്ലാ നേതൃത്വവും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നു സിപിഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.
1996ൽ പറവൂരിൽ ആദ്യമായി മത്സരിച്ചപ്പോൾ പി.രാജുവിനോടു പരാജയപ്പെട്ട
വി.ഡി.സതീശൻ പിന്നീട് പറവൂർ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചു.
2001ൽ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി തുടങ്ങിയ വിജയ പരമ്പര തുടരുകയാണ്. 2006ൽ കെ.എം.ദിനകരനായിരുന്നു സിപിഐ സ്ഥാനാർഥി.
7,792 വോട്ടുകൾക്കു സതീശൻ ജയിച്ചുകയറി. 2011ൽ സിപിഐ പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയെങ്കിലും 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സതീശൻ തന്നെ ജയിച്ചു.
2016ൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ൽ 21,301 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിനാണ് എം.ടി.നിക്സനെ പരാജയപ്പെടുത്തിയത്.
5 തവണ തുടർച്ചയായി തോൽക്കുന്ന മണ്ഡലം വിട്ടുതരണമെന്നാണു സിപിഎം ആവശ്യം.
മുൻ വർഷങ്ങളിലും സിപിഎം ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ തവണ പൊതു സ്വതന്ത്രൻ എന്ന നിർദേശവും സിപിഎം മുന്നോട്ടുവച്ചു.
സതീശനു ഭീഷണിയുയർത്താൻ കെൽപുള്ള സ്ഥാനാർഥിയില്ലാത്തതിന്റെ പൊല്ലാപ്പ് കുറച്ചൊന്നുമല്ല സിപിഐയെയും ഇടതുമുന്നണിയെയും അലട്ടുന്നത്. ആളില്ലാതെ വന്നപ്പോഴാണു പന്ന്യനെ മത്സരത്തിനിറക്കിയത്.
അദ്ദേഹത്തിനു മണ്ഡലത്തിൽ പ്രവർത്തിക്കാൻ കിട്ടിയത് 17 ദിവസം മാത്രം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

