വാഷിങ്ടൻ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമം നടത്തിയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസമാണ് തന്റെ മകനു നേരെ ഇറാൻ വധശ്രമം നടത്തിയെന്ന് നെതന്യാഹു വെളിപ്പെടുത്തിയത്.
എന്നാൽ ഏത് മകനാണെന്നോ മറ്റ് വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്.
എന്നാൽ ഇത് യെയിർ നെതന്യാഹുവാണെന്ന് ഒരു യുഎസ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. 2025 ഡിസംബർ മാസത്തിലായിരുന്നു ഈ സംഭവം.
ഫ്ലോറിഡയിലാണ് 35 കാരനായ യെയിർ താമസിച്ചിരുന്നത്. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇറാനിയൻ ഏജന്റുമാർ മിയാമിയിൽ ഉണ്ടായിരുന്നെന്നും അപകടസാധ്യത കണക്കിലെടുത്ത് എത്രയും വേഗം ഇസ്രയേലിലേക്ക് മടങ്ങാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വളരെ വേഗം സാധനങ്ങൾ പോലും എടുക്കാതെയാണ് യെയിർ നാട്ടിലേക്ക് മടങ്ങിയത്. 2023 ഒക്ടോബർ 7 നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ലക്ഷക്കണക്കിന് സൈനികരും മനുഷ്യരും ജീവൻ പണയം വെച്ച് യുദ്ധം ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ എന്തിന് വിദേശത്ത് താമസിക്കണമെന്നായിരുന്നു പ്രധാന വിമർശനം. ആക്രമണ സാധ്യത മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈയിൽ നെതന്യാഹുവിന്റെ കുടുംബത്തിന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

