ആലുവ ∙ പാറക്കടവിലെ ട്യൂഷൻ സെന്റർ വളപ്പിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന കല്യാണ അമ്മൻകോവിൽ സ്ട്രീറ്റ് സുരേന്ദർ (27) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊയ്യ സ്വദേശിയുടെ കാറാണ് മോഷ്ടിച്ചത്.
തമിഴ്നാട് കോടച്ചേരിയിൽ നിന്നാണ് കാർ കണ്ടെടുത്തത്. അറസ്റ്റിലായ സെന്തിൽകുമാർ നിരവധി കേസിൽ ഉൾപ്പെട്ടയാളാണ്.
ആലുവ ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ചെങ്ങമനാട് ഇൻസ്പെക്ടർ എൻ.ബി.ഷൈജു, എസ്ഐമാരായ അനിൽകുമാർ നൗഷാദ്, സീനിയർ സിപിഒമാരായ കിഷോർ, പ്രജിത്ത്, രഞ്ജിത്ത്, വിനോദ് സിപിഒമാരായ യാസന്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

