മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ വിവാഹ ആരോപണ കേസിൽ ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ് ലഭിച്ചു. നാളെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്റെ കര്‍ശന നിര്‍ദേശം.
ഒക്ടോബർ 15-ന് ശേഷം ഹാജരാകാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ നൽകിയ അപേക്ഷ പൊലീസ് തള്ളിക്കളഞ്ഞു. നാളത്തെ തീയതിയിൽ ഹാജരായിAില്ലെങ്കിൽ കോടതിയെ വിവരം ധരിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഈ കേസിൽ അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ നോട്ടീസാണിത്. നേരത്തെ, കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇതിനോടകം തീർപ്പാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

