കോതമംഗലം∙ ജില്ലാ ശാസ്ത്രമേളയിൽ 1,365 പോയിന്റുമായി പറവൂർ ഉപജില്ല ഒന്നാമതെത്തി. 1,303 പോയിന്റുമായി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തും 1,254 പോയിന്റുമായി കോതമംഗലം ഉപജില്ല മൂന്നാമതുമെത്തി.
463 പോയിന്റുമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് ഓവറോൾ ചാംപ്യൻമാരായി. 435 പോയിന്റുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിസ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 299 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ട്രോഫി കൈമാറി.5 സ്കൂളുകളിലായി അരങ്ങേറിയ 5 മേളകളും (സയൻസ്, സാമൂഹിക ശാസ്ത്രം, ഐടി, ഗണിതം, പ്രവൃത്തിപരിചയം) പുത്തൻ ആശയങ്ങളുടെയും കുട്ടികളുടെ സർഗശേഷിയുടെയും പ്രദർശന വേദിയായി.
നിർമിതബുദ്ധി ഉപയോഗിച്ചുള്ള വർക്കിങ് മോഡലുകൾ മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി. പ്രകൃതി ദുരന്തങ്ങൾ, വന്യജീവി ആക്രമണം, പരിസ്ഥിതി മലിനീകരണം എന്നിവയെ തടയാനുള്ള മാർഗങ്ങളിൽ എഐയും പുതുപുത്തൻ സാങ്കേതിക വിദ്യകളും അവതരിപ്പിക്കപ്പെട്ടു.
റോബട്ടിക്സ്, ഐടി വർക്കിങ് മോഡലുകളും ശ്രദ്ധ പിടിച്ചുപറ്റി. പ്രവൃത്തിപരിചയ മേള കുട്ടികളുടെ തൊഴിൽ നൈപുണ്യത്തെയും കരവിരുതിനെയും എടുത്തുകാട്ടുന്നതായി.
ജലക്ഷാമത്തിനു പരിഹാരം പുതിയ മോഡൽ
മഴ ഏറെ ലഭിക്കുന്ന കേരളത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന കാലത്ത് നൂതന മഴവെള്ള സംഭരണികൾ ഒരുക്കി ജലക്ഷാമത്തിനു പരിഹാരം കാണാനുള്ള മാതൃക ഒരുക്കി തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ് വിദ്യാർഥികൾ.
ശോഭന സ്കൂളിൽ നടന്ന സാമൂഹികശാസ്ത്ര മേളയിലാണു ഡെസ്വിൻ വിൽസനും ജെറിൻ ആന്റണിയും പുതു മാതൃകകൾ അവതരിപ്പിച്ചത്.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പാഴായിപ്പോകുന്ന മഴവെള്ളം ഇൻവെർട്ടഡ് അംബ്രല രീതിയിൽ മേൽക്കൂര ഒരുക്കി മഴവെള്ള സംഭരണികളിൽ എളുപ്പം ശേഖരിക്കാൻ കഴിയും. ഇതു കാർഷിക ആവശ്യങ്ങൾക്കും മറ്റും ഡ്രിപ് ഇറിഗേഷൻ വഴി ഉപയോഗിക്കാം.
കൃഷിയിടങ്ങളിൽ പെട്ടെന്ന് ഈർപ്പം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പ്ലാസ്റ്റിക് ലെയറിങ് ഒരുക്കുകയും ചെയ്താൽ ജലക്ഷാമത്തിൽനിന്നു കരകയറാമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

