കൊറ്റനാട്∙ റോഡ് നവീകരിച്ചിട്ടും അപകടമേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ചില്ല, അൽപമൊന്നു പിഴച്ചാൽ വാഹനങ്ങൾ തോട്ടിലേക്കു പതിക്കാൻ സാധ്യത. മേനാംതോട്ടം – മുക്കുഴി റോഡിൽ അരുവിക്കലിന് സമീപമാണ് ഈ സ്ഥിതി.
ഇതിനോടു ചേർന്ന്റോഡിന്റെ ഇരുവശവും കാടു വളർന്നു നിൽക്കുന്നതും അപകടസാധ്യ വർധിപ്പിക്കുന്നതാണു നാട്ടുകാരുടെ പരാതി. അരുവിക്കൽ കവലയ്ക്ക് 150 മീറ്ററോളം അകലെയാണ് ഈ സ്ഥിതി.
ജംക്ഷനു സമീപം അൽപദൂരം റോഡിന്റെ ഒരുവശം വലിയ തോടാണ്.
ഇവിടെ കുറച്ചുഭാഗത്ത് ഇടിതാങ്ങി സ്ഥാപിച്ചിട്ടുണ്ടെങ്കിലും തോടിനു കുറുകേയുള്ള കലുങ്കിനോടു ചേർന്ന ഭാഗത്തു കൊടുംവളവിൽ ഇടിതാങ്ങിയില്ലാ എന്നതാണ് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്. ഇതിനു സമീപത്തായി 12 മീറ്റർ അകലെ മറ്റൊരു കൊടുംവളവാണ്.
വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളും എതിർ ദിശയിലെത്തുന്ന വാഹനങ്ങളും ഇടതുവശത്തേക്കു കൂടുതൽ ചേർന്നാലാണ് അപകടം.റോഡിൽ ഇരുവശത്തും വള്ളിപ്പടർപ്പും കാടും പാതയിലേക്ക് പന്തലിച്ചിരിക്കുകയാണ്. ഇരുഭാഗത്തുനിന്നു വാഹനങ്ങളെത്തിയാൽ കാൽനടയാത്രികർ ഓടിമാറേണ്ട സ്ഥിതിയാണ്.
ഇവിടെ റോഡിന് തീർത്തും വീതികുറവുമാണ്. ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

