കൊച്ചി ∙ മൂന്ന് വർഷമായി ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. നോർത്ത് എറണാകുളം പത്മനാഭൻ റോഡിൽ താമസിക്കുന്ന റിനോയ് സെബാസ്റ്റ്യന്റെ വീട്ടിലെ 3 വയസ്സുള്ള ‘മിട്ടു’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ആണ് ഏപ്രിൽ 27ന് പുറത്തേക്ക് പറന്നു പോയത്.
സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ഡ്രോൺ ഉപയോഗിച്ചു വരെ പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല. 3 വർഷമായി മകളെ പോലെ താലോലിച്ചു വളർത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാർ പറയുന്നു.
തത്തയെ കണ്ടെത്താൻ പോസ്റ്റർ അടിച്ചുവരെ പ്രചാരണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ആരെങ്കിലും തത്തയെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ 9895222992 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വീട്ടുകാർ അഭ്യർഥിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

