ആര്യനാട് (തിരുവനന്തപുരം) ∙ അഞ്ചരക്കണ്ടിയിലെ കണ്ണൂർ സ്വാശ്രയ ഡെന്റൽ കോളജിൽ ആത്മഹത്യ ചെയ്ത നിതിൻരാജിന്റെ മാതാപിതാക്കൾക്കായി സിപിഎം നിർമിക്കുന്ന വീടിന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തറക്കല്ലിട്ടു. മൂത്ത സഹോദരിയുടെ കുന്നുനടയിലെ ഭൂമിയിലായിരുന്നു നിതിൻരാജിന്റെ സംസ്കാരം.
അതേ ഭൂമിയിലാണ് വീടുയരുക. നിതിൻരാജിനെ ജാതി അധിക്ഷേപം കൊണ്ട് അപമാനിച്ച ഡോ.റാമിനെപ്പോലുള്ള വിഷജീവികളെ തിരുത്താനാകണമെന്നും റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗോവിന്ദൻ പറഞ്ഞു.
വിളപ്പിൽ ഏരിയ സെക്രട്ടറി ജയചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ആക്ടിങ് സെക്രട്ടറി എ.എ.റഹിം, സിപിഎം നേതാക്കളായ എം.വിജയകുമാർ, ജി.സ്റ്റീഫൻ, വി.കെ.മധു, എസ്.പി.ദീപക്, ശിവജി, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, എം.എ.കാസിം, വെള്ളനാട് ശശി, പി.എസ്.മധു, ചന്ദ്രശേഖരൻ നായർ, എം.ജയചന്ദ്രൻ, എം.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നിതിൻരാജിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. കുടുംബത്തിനു കോൺഗ്രസ് വീട് വാഗ്ദാനം ചെയ്യുകയും 5 ലക്ഷം രൂപ ആദ്യഘട്ടമായി നൽകുകയും ചെയ്തിരുന്നു.
എന്നാൽ സിപിഎം വീട് നിർമാണത്തിനു തയാറായപ്പോൾ ആ വാഗ്ദാനം കുടുംബം സ്വീകരിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

