അരൂർ ∙ ദേശീയപാത 66–ൽ തുറവൂരിൽ കാന നിർമാണത്തിന് കുഴിയെടുക്കുമ്പോൾ ജെസിബി തട്ടി ജപ്പാൻ കുടിവെള്ള വിതരണത്തിന്റെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. തുറവൂർ ജംക്ഷന് തെക്കുഭാഗത്ത് ഓട്ടോ സ്റ്റാൻഡിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12നാണു പൈപ്പ് പൊട്ടിയത്.
തകർന്ന പൈപ്പിലൂടെ കുടിവെള്ളം സമീപത്തെ കടകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തി. ഇപ്പോൾ ഓരോ മാസവും ഒന്നിലേറെ തവണ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് പൊട്ടുന്നത് ദിവസങ്ങളോളം ഒട്ടേറെ പഞ്ചായത്തുകളിലെ കുടിവെള്ളം മുട്ടിക്കുന്നതിന് ഇടയാക്കുന്നു.
ഇതിൽ വലിയ ജനരോഷം ഉയർന്നിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ല.
ഏതാനും മാസങ്ങളായി 14 തവണ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുകയും ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുകയും ചെയ്തു. റോഡ്, കാന നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ കുഴിയെടുക്കുമ്പോൾ ജല അതോറിറ്റി,വൈദ്യുതി വകുപ്പ് എന്നീ ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടാവണമെന്ന നിർദേശവും അവഗണിക്കുന്നു.
സാധാരണ അതിഥിത്തൊഴിലാളികളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. ഇവർ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലന്നാണു നാട്ടുകാർ പറയുന്നത്.
ഇതു തന്നെയാണ് അടിക്കടി പൈപ്പ് പൊട്ടാൻ കാരണമാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

