കായംകുളം ∙ ചേപ്പാട് ജംക്ഷനെ വന്ദികപ്പള്ളി ജംക്ഷനുമായി ബന്ധിപ്പിക്കുന്ന ഗതാഗത പ്രാധാന്യമുള്ള റോഡ് ഒരു വർഷമായി പൊട്ടിപ്പൊളിഞ്ഞ് നാടിന്റെ സഞ്ചാര സൗകര്യം പ്രതിസന്ധിയിലാക്കുന്നു. മെറ്റൽ വിരിച്ച് ഒരു വർഷമായിട്ടും റോഡിൽ അനുബന്ധ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് ജനങ്ങൾ ഇത്രയും ദുരിതം അനുഭവിക്കാൻ ഇടയായത്.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പദ്ധതിയിൽപെടുത്തി 1.72 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്.
തുക അനുവദിച്ചതിന് പിന്നാലെ റോഡ് കുത്തിപ്പൊളിച്ചു. നിർമാണം വൈകിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതോടെ റോഡിൽ മെറ്റൽ വിരിക്കുകയും രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ കാൽനട പോലും അസാധ്യമായി.
വീണ്ടും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ റോഡ് അടുത്ത ജനുവരി 30ന് അകം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാമെന്ന ഉറപ്പാണ് ബന്ധപ്പെട്ടവർ നൽകുന്നത്. റോഡിൽ ഓട, കലുങ്ക് എന്നിവയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

