ആലപ്പുഴ∙ ജില്ലയിൽ വീണ്ടും പക്ഷിപ്പനിക്കു സമാന ലക്ഷണങ്ങളോടെ വളർത്തുപക്ഷികൾ ചാകുന്നെന്നു റിപ്പോർട്ട്. മുൻപു പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ മറ്റൊരിടത്തും അമ്പലപ്പുഴ വടക്ക്, പള്ളിപ്പാട് പഞ്ചായത്തുകളിലുമാണു പക്ഷികൾ ചത്തതായി റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ നിന്നുള്ള സാംപിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
കൂടുതൽ പക്ഷികൾ ചാകുന്നതായി കണ്ടെത്തിയതിനാൽ നിരീക്ഷണ മേഖലയിൽ പക്ഷികളുടെ മാംസം, മുട്ട, കാഷ്ഠം (വളം) എന്നിവ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം നീട്ടിയേക്കും.
അമ്പലപ്പുഴ മേഖലയിൽ ദേശാടനപ്പക്ഷി ചത്തുവീണതായി നാട്ടുകാർ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചെങ്കിലും സാംപിൾ ശേഖരിക്കാനായില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ഒരു വീട്ടിലെ കോഴികളാണു ചത്തത്. ഇവ എണ്ണത്തിൽ കുറവാണ്.
പള്ളിപ്പാട് പഞ്ചായത്തിൽ താറാവുകളാണു ചത്തത്. ഇവിടങ്ങളിൽ നിന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ നേതൃത്വത്തിൽ സാംപിൾ ശേഖരിച്ചു പക്ഷിരോഗ നിർണയ ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു.കഴിഞ്ഞ ദിവസം കള്ളിങ് നടത്തിയയിടങ്ങളിലെ അണുനശീകരണ പ്രവൃത്തികൾ ഇന്നലെ തുടങ്ങി.
ജനുവരി 1 വരെ അണുനശീകരണം തുടരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

