മാവേലിക്കര ∙ കൊച്ചാലുംമൂട്, തട്ടാരമ്പലം ജംക്ഷനുകളിൽ പുതിയ ട്രാഫിക് സിഗ്നൽ വിളക്ക് സ്ഥാപിക്കുന്നതിനു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. തട്ടാരമ്പലം ജംക്ഷനിൽ നിലവിലുള്ള വിളക്ക് മാറ്റി പുതിയതു സ്ഥാപിക്കുന്നതിനും കൊച്ചാലുംമൂട്ടിൽ പുതിയതായി വിളക്ക് സ്ഥാപിക്കാനുമാണു തൂണുകൾ ക്രമീകരിച്ചത്.
ഇതിനൊപ്പം വിവിധ സ്ഥലങ്ങളിലായി 25 നിരീക്ഷണ ക്യാമറകളും ക്രമീകരിക്കും.
തട്ടാരമ്പലത്തും കൊച്ചാലുംമൂട്ടിലും റൗണ്ട് എബൗട്ട് സംവിധാനം നിലവിൽ വന്നതിനാൽ അതിന് അനുയോജ്യമായ വിധത്തിലാകും സിഗ്നൽ സംവിധാനം ക്രമീകരിക്കുന്നത്. ക്യാമറ ദൃശ്യം നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കും.
ക്യാമറ ദൃശ്യങ്ങൾ നഗരസഭയ്ക്കും നിരീക്ഷിക്കാൻ സംവിധാനവും ഒരുക്കും.
പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന വൈബ്രന്റ് മീഡിയ എന്ന ഏജൻസിയാണ് സിഗ്നലും ക്യാമറകളും സ്ഥാപിക്കുന്നത്.
സ്പോൺസർഷിപ്പായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന വിളക്കുതൂണിൽ നിശ്ചിത കാലത്തേക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ പ്രദർശിപ്പിച്ചു വരുമാനം നേടാൻ ഏജൻസിക്ക് അനുമതി നൽകുമെന്നു എം.എസ്.അരുൺകുമാർ എംഎൽഎ പറഞ്ഞു.
ഗതാഗതക്കുരുക്കിനു ശാസ്ത്രീയ പരിഹാരം എന്ന നിലയിൽ മിച്ചൽ ജംക്ഷനിൽ നിലവിലുള്ള സിഗ്നൽ വിളക്ക് മാറ്റും.
പുതിയകാവിൽ പുതുതായി സിഗ്നൽ വിളക്ക് സ്ഥാപിക്കും. നഗരത്തിൽ തിരക്കുളള സ്ഥലങ്ങളിൽ ട്രാഫിക് ബ്ലിങ്കിങ് വിളക്കുകൾ സ്ഥാപിക്കും.
നിലവിലുള്ള 15 ക്യാമറകളുടെ തകരാർ പരിഹരിച്ചു പ്രവർത്തനസജ്ജമാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

