കായംകുളം∙ പുല്ലുകുളങ്ങര റോഡിൽ ഒഎൻകെ ജംക്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 9.30 നായിരുന്നു അപകടം.
എരുവ വലിയ വീട്ടിൽ കാവിൽ അൻസറിന്റെ കാറാണ് കത്തിയത്. ആർക്കും പരുക്കില്ല.
കാറിന്റെ മുൻഭാഗത്താണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുക കണ്ടതിന് പിന്നാലെ തീ പടരുകയായിരുന്നു. ഇതോടെ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഫയർ ഓഫിസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

