കോവളം ∙ ആകർഷക പോസ്റ്ററുകളില്ല, കവലകളിൽ നിറയുന്ന ഫ്ലെക്സ് ബോർഡുകളില്ല, വർണാഭമായ ചുമരെഴുത്തുകളുമില്ല, കലാശക്കൊട്ടു ദിനത്തിലെ മൈക്ക് അനൗൺസ്മെന്റ് തീരെയില്ല. പേരിനൊരു അഭ്യർഥന നോട്ടിസുമായി വോട്ടർമാരെ നേരിട്ടു കാണുന്ന വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് മംഗലത്തുകോണം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വി.പീതാംബരന്റേതാണ് (61) വേറിട്ട
പ്രചാരണം.
മൂന്നാം തവണയാണ് പീതാംബരൻ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 1995ലും 2010ലും ഇതേ രീതിയിൽ തന്നെയാണ് പീതാംബരൻ പ്രചാരണം നടത്തിയത്.
വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. സിസിലിപുരം, കട്ടച്ചൽകുഴി വാർഡുകളിലായിരുന്നു മുൻ മത്സരം.
ആരോഗ്യ പ്രശ്നങ്ങളാൽ കഴിഞ്ഞ 10 വർഷം പൊതു സേവന രംഗത്തു നിന്നു മാറി നിൽക്കേണ്ടി വന്നു. ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിനപ്പുറമൊരു പ്രചാരണമില്ലെന്ന വിശ്വാസക്കാരനാണ് പീതാംബരൻ.
രണ്ടോ മൂന്നോ പ്രവർത്തകരെ കൂട്ടി രാവിലെ മുതൽ ഉച്ചവരെയാണ് വീടുകൾ കയറിയുള്ള വോട്ടഭ്യർഥന.
വരും ദിവസങ്ങളിൽ പ്രചാരണം ഉച്ചയ്ക്കു ശേഷമാക്കും. ജോലിക്കു പോകുന്നവരെ കാണാൻ വൈകിട്ടാണ് ഉചിതമെന്ന് പീതാംബരൻ പറയുന്നു.
കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റി ട്രഷററാണ്. പാർട്ടിയിൽ സ്ഥാന കയറ്റം നൽകിയാലും വേണ്ടെന്ന നിലപാടിലാണ് പീതാംബരൻ.
സിപിഎമ്മിലെ ഗിരീഷ് കുമാറും, ബിജെപിയിലെ എസ്.ഷിജി കുമാറുമാണ് പ്രധാന എതിർ സ്ഥാനാർഥികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

