ചെങ്ങന്നൂർ ∙ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്നതോടെ അച്ചൻകോവിലാറിനു കുറുകെയുള്ള ശാർങക്കാവ് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടന്നേക്കും. പാലത്തിന്റെ നിർമാണം നേരത്തെ പൂർത്തിയായെങ്കിലും സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്നു അപ്രോച്ച് റോഡ് നിർമാണം വൈകുകയായിരുന്നു.
സ്ഥലമുടമ സമ്മതപത്രം നൽകിയതോടെ നിർമാണം പുനരാരംഭിക്കുകയായിരുന്നു.
അച്ചൻകോവിലാറിനു കുറുകെ വെൺമണി– നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നൂറനാട് ഭാഗത്ത് പാതയ്ക്കായി മണ്ണിടുന്ന ജോലികൾ പൂർത്തിയായി. വെൺമണി ഭാഗത്ത് മണ്ണ് എടുത്തു മാറ്റുകയാണ് വേണ്ടത്.
ഭിത്തിയുടെ നിർമാണം നടക്കുന്നു. ഇരുഭാഗത്തെയും നിർമാണജോലികൾക്കു ശേഷം ടാറിങ് നടത്തും.
കാലാവസ്ഥ അനുകൂലമായാൽ ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.
വെൺമണി ശാർങക്കാവിലെ വിഷു ഉത്സവത്തോടനുബന്ധിച്ചു പാലം താൽക്കാലികമായി തുറന്നു നൽകിയിരുന്നു. 2018 ലെ പ്രളയത്തിലാണ് പഴയ ആംബുലൻസ് പാലം തകർന്നത്.
ഇതേത്തുടർന്നാണു പുതിയ പാലം നിർമിച്ചത്. ആദ്യം 12.5 കോടി രൂപ അനുവദിച്ചെങ്കിലും അടങ്കൽ പുതുക്കി 15.57 കോടിയായി ഉയർത്തി.
2.75 കോടി രൂപ സ്ഥലമെടുപ്പിന് ആദ്യം വകയിരുത്തിയത് ഭൂമിയേറ്റെടുക്കൽ വിഭാഗം 4.5 കോടിയായും ഉയർത്തി. 11 മീറ്റർ വീതിയും 109 മീറ്റർ നീളവുമുണ്ട് പുതിയ പാലത്തിന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

