മാമ്പുഴക്കരി ∙ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിൽ അധികാരികളുടെ നിസ്സംഗത വെടിയണമെന്ന് എസി കനാൽ സംരക്ഷണ സമിതി ചെയർമാൻ നൈനാൻ തോമസ് പറഞ്ഞു. എസി കനാൽ തുറക്കുക, കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14നു നടത്തുന്ന കാൽനട
ജാഥയ്ക്കു മുന്നോടിയായി സംഘടിപ്പിച്ച വിളംബര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കുടിവെള്ളം നിഷേധിക്കുന്നതു മനുഷ്യാവകാശ ലംഘനമാണ്.
കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പമ്പിങ് നടക്കുന്നതു മൂലം ആറുകളിലും തോടുകളിലും കൂടി ഒഴുകുന്ന മലിനജലമാണു ഗാർഹിക ആവശ്യത്തിനും തുണി അലക്കുന്നതിനും ഉൾപ്പെടെ ജനങ്ങൾ ഉപയോഗിക്കുന്നതെന്ന് അധികാരികൾ തിരിച്ചറിയണമെന്നു ചൂണ്ടിക്കാട്ടി. സമിതി ജനറൽ കൺവീനർ എ.കെ.സോമനാഥൻ കരുമാലി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, എ.സി.വിജയപ്പൻ, കെ.ജെ.ജയിംസ് കൊച്ചുകുന്നേൽ, സൈബി അക്കര, കെ.എസ്.ആന്റണി, ലിസി പൗവ്വക്കര, സൈനോ തോമസ്, അപ്പച്ചൻകുട്ടി ആശാപറമ്പ്, മുട്ടാർ സുരേന്ദ്രൻ, ലാലിച്ചൻ തുരുത്തേൽ, അലക്സാണ്ടർ പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികൾ പരാജയപ്പെട്ടെന്ന് കെ.സി.ജോസഫ്
കാവാലം ∙ കുട്ടനാട്ടിൽ കുടിവെള്ളം എത്തിക്കുന്നതിൽ കഴിഞ്ഞ 2 പതിറ്റാണ്ടായി ജനപ്രതിനിധികൾ പരാജയപ്പെട്ടതായി ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ട്രഷറർ കെ.സി.ജോസഫ്. കുട്ടനാട്ടിലെ എല്ലാ മേഖലകളിലും കുടിവെള്ളം എത്തിക്കുന്നതിനു സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നിയമസഭാ പ്രതിനിധിയും പാർലമെന്റ് അംഗവുമടക്കം വിഷയത്തിൽ ഇക്കാലമത്രയും പുലർത്തിയ നിഷ്ക്രിയത്വമാണിതിനു കാരണം. 2006ൽ നീരേറ്റുപുറം കുടിവെള്ള പദ്ധതിക്കായി വാങ്ങിയ സ്ഥലത്തെയും പദ്ധതിയെയും കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
കുടിവെള്ള പ്രശ്നം ഉയർത്തുമ്പോൾ കോടികളുടെ കണക്കു പറയാതെ കാര്യക്ഷമമായ പദ്ധതിയിലൂടെ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

