ദില്ലിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സ തേടി കഴിയുന്ന ആലപ്പുഴ സ്വദേശിയായ വയോധികന്റെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു. ആലപ്പുഴ കലവൂർ മടശ്ശേരിൽ വീട്ടിൽ ഉലഹന്നാൻ ജോൺ (77) ആണ് നിലവിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്.
ഇദ്ദേഹത്തോടൊപ്പം കൂട്ടിരിക്കാൻ ബന്ധുക്കളാരും ഇല്ലാത്ത സാഹചര്യത്തിലാണ് അധികൃതരും സുഹൃത്തുക്കളും ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആലപ്പുഴ കലവൂർ സ്വദേശിയായ ഇദ്ദേഹത്തിന് അവറാച്ചൻ എന്ന് പേരുള്ള ഒരു സഹോദരൻ ഉണ്ടെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉലഹന്നാൻ ജോണിനെയും കുടുംബാംഗങ്ങളെയും കുറിച്ച് അറിയാവുന്നവരോ തിരിച്ചറിയുന്നവരോ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് അഭ്യർത്ഥനയുണ്ട്. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ സെന്തിൽ എന്ന വ്യക്തിയുമായി 9015304171 എന്ന നമ്പറിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.
കലവൂർ ഭാഗത്തുള്ള നാട്ടുകാർ ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിച്ച് വയോധികന്റെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്ന് ദില്ലിയിൽ നിന്നുള്ള സുഹൃത്തുക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

