മാവേലിക്കര ∙ നഗരസഭാ തിരഞ്ഞെടുപ്പിൽ അച്ഛൻ സ്വതന്ത്രൻ, മകൾ ബിജെപി സ്ഥാനാർഥി. പോനകം റോസ് വില്ലയിൽ വി.ഓമനക്കുട്ടനും മകൾ എസ്.റോസിയും ആണു മത്സര രംഗത്തുള്ളത്.
15–ാം വാർഡിലാണു ഇരുവരുടെയും സ്ഥിരതാമസം.
ഓമനക്കുട്ടൻ കുടുംബവീട് സ്ഥിതി ചെയ്യുന്ന 20–ാം വാർഡിൽ സ്വതന്ത്രനായും മകൾ റോസി 8–ാം വാർഡിലെ ബിജെപി സ്ഥാനാർഥിയായും ആണു മത്സരിക്കുന്നത്. കേരള കോൺഗ്രസ് (എം) കർഷക സംഘടന മണ്ഡലം സെക്രട്ടറി ആയിരുന്ന ഓമനക്കുട്ടൻ രണ്ടാഴ്ച മുൻപു സ്ഥാനങ്ങളിൽ നിന്നു രാജി നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

