ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രത്തിലെ ഉത്സവകാലം ഡിസംബർ 3നു വട്ടകയിൽ എഴുന്നള്ളത്തോടെ ആരംഭിക്കും. വൃശ്ചിക മാസത്തിലെ ഭരണി നാളിൽ ഭഗവതിയെ വട്ടകയിൽ പുറത്ത് എഴുന്നള്ളിക്കുന്നതോടെ ആണ് ചെട്ടികുളങ്ങരയിലെ ഉത്സവ വിശേഷങ്ങൾ ആരംഭിക്കുന്നത്.
ഡിസംബർ 30നു ധനുമാസ ഭരണി എഴുന്നള്ളത്ത്. ജനുവരി 24ന് ഈരേഴ തെക്ക് കരയുടെ ഉത്രട്ടാതി അടിയന്തരം, 27നു മകര ഭരണി എഴുന്നള്ളത്ത്.
28നു കാർത്തിക പൊങ്കാല.29നു ചെമ്പോലിൽ ഈരിക്കൽ വീട്ടിലേക്കുള്ള കൈനീട്ടപ്പറ എഴുന്നള്ളത്തോടെ പറയെടുപ്പിനു തുടക്കമാകും. ഫെബ്രുവരി 1ന് ഈരേഴ തെക്ക് പറയെടുപ്പ്, കാട്ടൂർ ഇറക്കി പൂജ, ളാഹയിൽ എഴുന്നള്ളത്ത്.
2ന് ഈരേഴ വടക്ക് പറയെടുപ്പ്, മേച്ചേരിൽ ഇറക്കിപ്പൂജ, കാട്ടുവള്ളിൽ പോളവിളക്ക്.
3നു കൈത തെക്ക് പറയെടുപ്പ്, പോളവിളക്ക്-മാധവപുരി. 4നു കൈത വടക്ക് പറയെടുപ്പ്, കുതിരച്ചുവട്ടിൽ പോളവിളക്ക് അൻപൊലി.
5നു ദേശത്തിനകം പറയെടുപ്പ്, 6നും 7നു മാവേലിക്കര പറയെടുപ്പ്, ശ്രീകൃഷ്ണ ക്ഷേത്രം കൂടിയെഴുന്നള്ളത്ത്, 8നു മങ്ങാട്ടേത്ത് ഇറക്കിപ്പൂജ, 9നു ഈരേഴ തെക്ക് പറയെടുപ്പ്, പരുമല ഭാഗം അൻപൊലി. 10നു ഈരേഴ വടക്ക്, 11നു കണ്ണമംഗലം വടക്ക്, കടവൂർ, മറ്റം വടക്ക്, 12നു കൈത തെക്ക്, കൈത വടക്ക്, പേള കരകളിൽ പറയെടുപ്പ്.
13നു നടക്കാവ്, 14നു മേനാമ്പള്ളി പറയെടുപ്പ്, കോയിക്കൽ ഇറക്കിപ്പൂജ.
15നു ശിവരാത്രി, മുടുവൻപുഴത്ത് ഇറക്കിപ്പൂജ, കണ്ണമംഗലം തെക്ക് പറയെടുപ്പ്, മഹാദേവ ക്ഷേത്രത്തിൽ പിതൃ-പുത്രീ സംഗമം. 16നു കണ്ണമംഗലം തെക്ക് പറയെടുപ്പ്, 23നു കുംഭഭരണി, 25നു കണ്ണമംഗലം വടക്ക്, 26നു കായംകുളം, 27നു മേനാമ്പള്ളി, പത്തിയൂർ പറയെടുപ്പ്, 28നു ഈരേഴ തെക്ക്, പുളിവേലിൽ പറയെടുപ്പ്, പുല്ലമ്പള്ളിയിലും പുതുപുരയ്ക്കലും ഇറക്കിപ്പൂജ, കോയിക്കത്തറ അൻപൊലി.
മാർച്ച് 1നു ഈരേഴ വടക്ക് പറയെടുപ്പ്, കമ്പനിപ്പടി അൻപൊലി, 2നു മറ്റം തെക്ക് പറയെടുപ്പ്, 3 മുതൽ 15 വരെ യഥാക്രമം ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് കരകളുടെ എതിരേൽപ്പുത്സവം, 16നു മുടിയിൽ ഇറക്കിപ്പൂജ, കണ്ടിയൂർ പറയെടുപ്പ്, കാവുങ്കൽ വീട്ടിൽ നേദ്യം.
17നു പേള, 18നു മറ്റം വടക്ക്, 19നു കടവൂർ കരകളിൽ പറയെടുപ്പ്, 20നു കോളശേരിൽ ഇറക്കിപ്പൂജ, ആഞ്ഞിലിപ്ര പറയെടുപ്പ്, പുതുശേരി അമ്പലത്തിൽ അത്താഴപ്പൂജ, 21ന് അശ്വതി ഉത്സവം, ചെറുമാളിയേക്കൽ ഇറക്കിപ്പൂജ, ഈരേഴ വടക്ക് കുതിരമൂട്ടിൽ അൻപൊലി, മേനാമ്പള്ളി കളത്തട്ടിൽ അൻപൊലി, ചെട്ടിയാരേത്ത് ആലുംമൂട്ടിൽ അൻപൊലി, 23നു കാർത്തിക ദർശനം, തിരുവാഭരണ ചാർത്ത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

