കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സമാനതകളില്ലാത്ത കവർച്ചാ പരമ്പര. അകലക്കുന്നത്തും പാലായിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക മോഷണം നടന്നിരിക്കുന്നത്.
അകലക്കുന്നത്ത് പട്ടാപകൽ വീട് കുത്തിതുറന്ന് വൻതോതിൽ സ്വർണാഭരണങ്ങൾ കവർന്നപ്പോൾ, പാലാ നഗരത്തിൽ ഒരേ രാത്രിയിൽ നാല് കടകളിലാണ് കവർച്ച നടന്നത്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് അകലകുന്നം പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിൽ കവർച്ച നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വാതിൽ കുത്തിതുറന്നാണ് പ്രതികൾ അകത്ത് കയറിയത്.
അലമാരയിലുണ്ടായിരുന്ന 23 പവൻ സ്വർണമാണ് കവർന്നത്. കുട്ടികളുടെ ആഭരണങ്ങളടക്കം നഷ്ടമായി.
വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് വാതിലും അലമാരയും കുത്തിതുറന്ന നിലയിൽ കണ്ടത്. പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടിൽ സ്വർണമുള്ളതും വീട്ടുകാർ പുറത്തുപോയതും അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാല നഗരത്തിലാണ് മറ്റൊരു മോഷണം നടന്നത്. ഇന്ന് പുലർച്ചെ നാല് കടകളിലായിരുന്നു കവർച്ച.
സ്റ്റേഡിയം ജംഗ്ഷനിലെ ഒരു തുണിക്കട, സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട, മീൻ കട, പഴ്ക്കട എന്നിവിടങ്ങളിലിൽ നിന്നായാണ് പണം നഷ്ടപ്പെട്ടത്.
കടകളിലെ സിസിടിവി ക്യാമറകൾ തകർത്തതിന് ശേഷമായിരുന്നു മോഷണം. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയിട്ടുണ്ട്.
ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

