ചേർത്തല∙ നഗരത്തിൽ പുനർനിർമിക്കുന്ന സെന്റ് മേരീസ് പാലം 28ന് ഗതാഗതത്തിനു തുറന്നു കൊടുക്കും. പാലം പുനർ നിർമാണത്തിന്റെ ഭാഗമായി ടാറിങ് ജോലികൾ പൂർത്തിയാക്കാനുണ്ടെങ്കിലും നഗരത്തിൽ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയൂം ഭാഗമായാണ് 28ന് ഗതാഗതത്തിനു പാലം തുറന്നു കൊടുക്കുന്നത്.
എഎസ് കനാലിനു കുറുകെ 24 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും 6.33 കോടിരൂപ ചെലവിലാണ് പാലം പുനർനിർമിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലും എഎസ് കനാലിൽ സംരക്ഷണ ഭിത്തിയും അപ്രോച്ച് റോഡിന്റെയും നിർമാണവും പൂർത്തിയായി. ഇനി ടാറിങ് മാത്രമാണുള്ളത്.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഓണത്തിനു ശേഷം ടാറിങ് ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിന് തെക്ക് ഭാഗത്തെ അരനൂറ്റാണ്ടോളം പഴക്കമുള്ള സെന്റ് മേരീസ് പാലമാണ് പൊളിച്ചുമാറ്റി പുനർ നിർമിക്കുന്നത്.
യാത്രാ പ്രാധാന്യം ഏറെയുള്ള പാലത്തിന്റെ വീതിക്കുറവും നടപ്പാത ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, അഗ്നിരക്ഷാനിലയം, ഗവ.ബോയ്സ് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്, സ്വകാര്യ ബസ് സ്റ്റാന്ഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാർഗമാണ് സെന്റ് മേരീസ് പാലം. കാലപ്പഴക്കത്തെ തുടർന്നാണ് പുനർനിർമിക്കാൻ തീരുമാനിച്ചത്.
2022 ജൂണിൽ നിർമാണം തുടങ്ങിയ പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ പുനർ നിർമാണം 45 ശതമാനത്തോളം നിർമാണം പൂർത്തിയായ ഘട്ടത്തിൽ പാലത്തിന്റെ ഉയരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നിർമാണം നിർത്തിവയ്ക്കാൻ നോട്ടിസ് നൽകി. മന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ വകുപ്പുതല ചർച്ചകൾക്ക് ശേഷമാണ് പാലം നിർമാണം പുനരാരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

