വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ ദാരുണമായി അന്ത്യം സംഭവിച്ചു. കൈനകരി കുപ്പപ്പുറം പുത്തൻകായൽചിറ വീട്ടിൽ മേരിക്കുട്ടി (60) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. വീടിനു മുന്നിലുള്ള കടവിലാണ് അപകടമുണ്ടായത്.
കായലിലൂടെ പാത്രങ്ങൾ ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്.
തുടർന്ന് ഉടൻ തന്നെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പുളിങ്കുന്ന് പൊലീസ് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

