നടൻ ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ എം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ക്രെഡിറ്റ് സ്കോർ’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്.
‘എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്’ എന്നാണ് ചിത്രത്തിൻ്റെ ഔദ്യോഗിക ടൈറ്റിൽ ടാഗ് ലൈൻ. മുൻപ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരുന്നത്.
ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രശസ്തമായ സീ മ്യൂസിക് ആണ് ചിത്രത്തിൻ്റെ ഓഡിയോ, മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടും. 2026 ൽ തന്നെ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: ജെകെ, സംഗീതം: പി എസ് ജയഹരി, കോ ഡയറക്ടർ: സാംജി എം ആന്റണി, സംഭാഷണം: അർജുൻ ടി എസ്, കലാസംവിധാനം: ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി ആർ, ജഗദീഷ് വരട്ടി, റീ റെക്കോർഡിംഗ്, മിക്സിംഗ്: ഡോ.
ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ്: ധീരജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമിൻ എസ് എൻ, ശ്രീരാജ് ശ്യാമ ശേഖർ, മേക്കപ്പ്: പ്രദീപ് വിതുര, വസ്ത്രാലങ്കാരം: ബുസി ബേബി ജോൺ, ആക്ഷൻ: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: മുരുകൻ എസ്, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ്, ഡിഐ: രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ്: സ്ലീബ വർഗീസ്, ബിസിനസ് ഹെഡ്: രാജേഷ് ജനാർദ്ദനൻ, അസോസിയേറ്റ് ക്യാമറാമെന്: കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ: മാമിജോ, വേഫെറർ ഫിലിംസ് ഹെഡ്: ദേവദേവൻ, ഓൾ ഇന്ത്യ റിലീസ്: സിനി പോളിസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

