ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് ഒഴിവാക്കുന്നതിനായി കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. പാലാ, ചങ്ങനാശേരി, കോട്ടയം ഡിപ്പോകളിൽ നിന്നാണ് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെയുള്ള സ്പെഷൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പാലാ – മൈസൂരു സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്
സെപ്റ്റംബർ 20 മുതൽ 24 വരെ വൈകിട്ട് 6.15ന് പാലായിൽനിന്നു മൈസൂരുവിലേക്കും, സെപ്റ്റംബർ 21 മുതൽ 25 വരെ വൈകിട്ട് 6.40ന് മൈസൂരുവിൽ നിന്നു പാലായിലേക്കും സർവീസ് ഉണ്ടായിരിക്കുന്നതാണ്. തൊടുപുഴ, മുവാറ്റുപുഴ, അങ്കമാലി, തൃശൂർ, കോട്ടയ്ക്കൽ, കോഴിക്കോട്, താമരശ്ശേരി, കൽപറ്റ, സുൽത്താൻ ബത്തേരി എന്നീ റൂട്ടുകളിലൂടെയാണ് ഈ ബസ് സർവീസ് നടത്തുക.
ചങ്ങനാശേരി – ബെംഗളൂരു സൂപ്പർ ഡീലക്സ്
ബെംഗളൂരുവിൽനിന്നു ചങ്ങനാശേരിയിലേക്ക് വൈകിട്ട് 6.40ന് 21, 23, 25, 31 തീയതികളിലും, ചങ്ങനാശേരിയിൽനിന്നു ബെംഗളൂരുവിലേക്ക് വൈകിട്ട് 5.45ന് 20, 22, 24, 30 തീയതികളിലുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചങ്ങനാശേരി (പെരുന്ന), കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ ബൈപാസ്, സേലം, കൃഷ്ണഗിരി, ഹുസൂർ വഴി ബെംഗളൂരു (മജസ്റ്റിക് / സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്) വരെയാണ് റൂട്ട്.
കോട്ടയം – ബെംഗളൂരു സൂപ്പർ ഡീലക്സ്
കോട്ടയത്തുനിന്നും ബെംഗളൂരുവിൽനിന്നും ഇന്ന് വൈകിട്ട് 6.05ന് സർവീസ് ആരംഭിക്കുന്നതാണ്. കോട്ടയം ഡിപ്പോ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ ബൈപാസ്, സേലം, ഹുസൂർ വഴി ബെംഗളൂരു (മജസ്റ്റിക് / ശാന്തിനഗർ) ആണ് ഈ സർവീസിന്റെ യാത്രാപാത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

