ആലപ്പുഴ ∙ വീടുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കാൻ പൊലീസും കെൽട്രോണും ചേർന്നു പുതിയ സംവിധാനം സജ്ജമാക്കി. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) എന്നാണു പേര്.
ഇപ്പോഴുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി ഇതിനെ ബന്ധിപ്പിക്കും. സ്ഥാപനങ്ങളിൽ ഘടിപ്പിച്ച സെൻസറുകൾ ആളുകളുടെ സാന്നിധ്യം, ചില്ലു തകർക്കൽ, തീ, വാതകച്ചോർച്ച തുടങ്ങിയ അസാധാരണ സംഭവങ്ങൾ കണ്ടെത്തിയാൽ ഉടൻ അലാം പ്രവർത്തിക്കും.
വിവരം സിഐഎംഎസ് കൺട്രോൾ റൂമിലേക്കു പോകും.
പൊലീസ് കൺട്രോൾ റൂം തത്സമയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വിവരങ്ങൾ ഉടൻ സ്ഥാപനങ്ങളുടെ സമീപത്തെ പൊലീസ് പട്രോൾ വാഹനത്തിലും സ്റ്റേഷനിലും അറിയിക്കും.ബാങ്കുകൾ, എടിഎം, സ്വർണക്കടകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ സംവിധാനം ഉപയോഗിക്കാം. 24 മണിക്കൂർ പൊലീസ് നിരീക്ഷണം, സെക്കൻഡുകൾക്കുള്ളിൽ അറിയിപ്പ്, വേഗത്തിലുള്ള പൊലീസ് പ്രതികരണം എന്നിവയാണു പ്രത്യേകത.
കെൽട്രോണിന്റെ കൺട്രോൾ റൂം സ്ഥാപിക്കാനുള്ള ഇൻസ്റ്റലേഷൻ ചാർജിനൊപ്പം ചെറിയ തുക മാസവരിയായി അടച്ച് ഈ സേവനം ഉപയോഗിക്കാം.
സ്ഥാപനത്തിന്റെ വലുപ്പവും ആവശ്യമായ ഉപകരണങ്ങളും അനുസരിച്ച് ചെലവു വ്യത്യാസപ്പെടും. മോഷണങ്ങളും കുറ്റകൃത്യങ്ങളും തടയൽ, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ, സ്മാർട്ട് ടെക്നോളജി ഉപയോഗിച്ച് പൊലീസ് സേവനം മെച്ചപ്പെടുത്തൽ എന്നിവയാണു സിഐഎംഎസ് ലക്ഷ്യമിടുന്നതെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വിവരങ്ങൾക്ക് :
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

