ആലപ്പുഴ ∙ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ മുൻ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിന്റെ പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ രാജേഷിനെ നിയോഗിച്ചു. ബിന്ദു നൽകിയ പരാതിയിലാണു നടപടി.
പാലക്കാട് ശോഭ സുരേന്ദ്രനു വോട്ടിനുവേണ്ടി പണം നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. പണം വിതരണം ചെയ്ത സംഭവത്തിനു പിന്നിൽ ബിന്ദുവാണെന്ന് ആരോപിച്ചു ശോഭ അവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
ഈ ആരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടോയെന്നു കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ശോഭയുടെ സന്ദേശം പുറത്തായതിനു പിന്നാലെ ബിന്ദുവിനെതിരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

